Skip to main content

Posts

Featured

അമൃതോത്തരം കഷായം, Amruthotharam kashayam Benefits, Dose, Side Effects, Ingredients And Reference

അമൃതോത്തരം കഷായം കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന കഷായങ്ങളില്‍ ഒന്ന്. മൂന്ന് ഘടക മരുന്നുകളുള്ളതില്‍ ഏറ്റവും കൂടിയ അളവ് ചിറ്റമൃത് അയതിനാല്‍ അമൃതോത്തരം എന്ന് പേര്‍ സിദ്ധിച്ചു. നാഗരാദി കഷായം എന്നും പേരുണ്ട്. കേരള ആയുര്‍വേദത്തില്‍ ഏറ്റവും പ്രശസ്തമായ കഷായമാണിത്. പ്രധാനമായും ജ്വരത്തിന്‍റെ (പനിയുടെ) ആദ്യ അവസ്ഥകളില്‍ ഉപയോഗിക്കപ്പെടുന്നു. ശ്ലോകം നാഗരമൃത ഹരീതകീ ക്രമാന്നാഗഹസ്ത നയാംഘ്രിഭാഗശഃ സാധുസിദ്ധമുദകം സ ശര്‍ക്കരം നാശയത്യഖില ദോഷജം ജ്വരം (സഹസ്രയോഗം) മലയാളം ശ്ലോകം അമൃതാറുകഴഞ്ചാക്കി കടുക്കനാല് നാഗരം രണ്ടുമാക്കി പചിച്ചുള്ള കഷായം ജ്വരനാശനം ഘടക ദ്രവ്യങ്ങള്‍/ നിര്‍മ്മാണം ചിറ്റ്മൃത്- ആറ് കഴഞ്ച് കടുക്ക- നാലു കഴഞ്ച് ചുക്ക്- രണ്ട് കഴഞ്ച് കഷായം ഉണ്ടാക്കുമ്പോള്‍ ഒരു പലം മരുന്ന് പതിനാറുപലം വെള്ളത്തില്‍ (ഇടങ്ങഴി=800ml) ഒരു മണ്‍ കുടത്തില്‍ ഇട്ട് അടുപ്പില്‍ വച്ച് ചെറുതീയെരിച്ച് എട്ടിലൊന്ന് (100ml) അക്കി പിഴിഞ്ഞരിച്ച് എടുക്കുക. അളവ്-രണ്ട് പലം കഷായം ഒരു ദിവസത്തേക്ക് യുക്തമായ അനുപാനങ്ങള്‍ വൈദ്യ നിര്‍ദ്ദേശം അുസരിച്ച് കഴിക്കുക. കുപ്പികഷായം കടയില്‍ നിന്ന് വാങ്ങുമ്പോള്‍ അവ കട്ടിക്കഷായം (തിളപ്പിച്ച് വ...

Latest posts

ഷഡംഗം കഷായം Shadangam kashayam Benefits, Dose, Side Effects, Ingredients And Reference