അമൃതോത്തരം കഷായം, Amruthotharam kashayam Benefits, Dose, Side Effects, Ingredients And Reference

അമൃതോത്തരം കഷായം

കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന കഷായങ്ങളില്‍ ഒന്ന്. മൂന്ന് ഘടക മരുന്നുകളുള്ളതില്‍ ഏറ്റവും കൂടിയ അളവ് ചിറ്റമൃത് അയതിനാല്‍ അമൃതോത്തരം എന്ന് പേര്‍ സിദ്ധിച്ചു. നാഗരാദി കഷായം എന്നും പേരുണ്ട്. കേരള ആയുര്‍വേദത്തില്‍ ഏറ്റവും പ്രശസ്തമായ കഷായമാണിത്. പ്രധാനമായും ജ്വരത്തിന്‍റെ (പനിയുടെ) ആദ്യ അവസ്ഥകളില്‍ ഉപയോഗിക്കപ്പെടുന്നു.

ശ്ലോകം
നാഗരമൃത ഹരീതകീ ക്രമാന്നാഗഹസ്ത നയാംഘ്രിഭാഗശഃ
സാധുസിദ്ധമുദകം സ ശര്‍ക്കരം നാശയത്യഖില ദോഷജം ജ്വരം (സഹസ്രയോഗം)

മലയാളം ശ്ലോകം

അമൃതാറുകഴഞ്ചാക്കി കടുക്കനാല് നാഗരം
രണ്ടുമാക്കി പചിച്ചുള്ള കഷായം ജ്വരനാശനം

ഘടക ദ്രവ്യങ്ങള്‍/ നിര്‍മ്മാണം
ചിറ്റ്മൃത്- ആറ് കഴഞ്ച്
കടുക്ക- നാലു കഴഞ്ച്
ചുക്ക്- രണ്ട് കഴഞ്ച്

കഷായം ഉണ്ടാക്കുമ്പോള്‍

ഒരു പലം മരുന്ന് പതിനാറുപലം വെള്ളത്തില്‍ (ഇടങ്ങഴി=800ml) ഒരു മണ്‍ കുടത്തില്‍ ഇട്ട് അടുപ്പില്‍ വച്ച് ചെറുതീയെരിച്ച് എട്ടിലൊന്ന് (100ml) അക്കി പിഴിഞ്ഞരിച്ച് എടുക്കുക.


അളവ്-രണ്ട് പലം കഷായം ഒരു ദിവസത്തേക്ക് യുക്തമായ അനുപാനങ്ങള്‍ വൈദ്യ നിര്‍ദ്ദേശം അുസരിച്ച് കഴിക്കുക.

കുപ്പികഷായം കടയില്‍ നിന്ന് വാങ്ങുമ്പോള്‍ അവ കട്ടിക്കഷായം (തിളപ്പിച്ച് വറ്റിച്ചത്) ആയതിനാലും പ്രിസര്‍വേറ്റീവ് ചേര്‍ത്തതായതിനാലും 15ml കഷായം എടുത്ത് അതില്‍ ഇരട്ടി വെള്ളം ചേര്‍ത്താണ് കഴിക്കേണ്ടത്.

ഫലങ്ങള്‍ (benefits)
 
പനിയില്‍ ആണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. പനിയില്‍ ആമ പാചനം എന്ന അവസ്ഥ ലഭിക്കാന്‍ ഉപയോഗിക്കുന്നു. ചെറുതായി മലശോധന ഉണ്ടാക്കുന്നു. ശോധന ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ പനി ഇല്ലാത്ത രോഗാവസ്ഥകളിലും ഉപയോഗിക്കാറുണ്ട്.

പാര്‍ശ്വഫലങ്ങള്‍ ( side effects)
ഈ കഷായത്തിന് പൊതുവെ പാര്‍ശ്വഫലങ്ങള്‍ ഒന്നും കാണാറില്ല. വിഷദ്രവ്യങ്ങളോ ശോധന ആവശ്യമുള്ള മരുന്നുകളോ ഇതില്‍ ഇല്ല. വൈദ്യ നിര്‍ദ്ദേശാനുസരണം കഴിക്കുന്നത് ഉത്തമം.

Amruthotharam kashayam 

Amruthotharam kashayam is one of the most famous kashayam in kerala. Amruthu (guduchi tenospora cordifolia) ) is the major ingredient among the three hence the name Amruthotharam. Nagaradi ksahayam is the other name of this kashayam. It is used in the first stage of fever. 

Reference
''Nagaramrutha hareetaki kramaat naagahasta nayananghri bhagashaha
 saadhu siddham udakam cha sharkaram nashayati akhila doshajam jvaram"

Ingredients
Amruth- 3 part 
Harithaki- 2 part
Shunti- 1 part

Making of this kashayam
Take altogether 50 grams of the raw dry herbs in a jar  and 16 part of water (800ml). Boil the solution in a low flam with out closing the lid till the water get reduced into one by eighth (100ml) of it.
Quantity-50 ml for two times with any vehicles (additives) prescribed by the doctor.  

Since the bottled kashaya available in the market contains preservatives and it is more concentrated, it should be consumed by 15ml kashaya mixing in double amount of water. 

Benefits 
Mainly Amruthotharam kashayam is used in fever. It is used to get rid of a stage of toxins in fever. It has slight purgative property also. so it is used in slight constipation.

Side effects
there is no known side effects for this kashayam.  No toxic material is used in making of this kashaya. Improper usage may leads to milder effects So it should be used after medical supervision.

copy paste disabled